Flash News

*** School re-opens today ** ** ***

Wednesday 14 December 2016


ഉദയനഗര്‍ ഹൈസ്കൂള്‍ പുല്ലൂര്‍  


 
കാസറഗോഡ് ജില്ലയില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂള്‍ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ല്‍ അഡ്വ. പി കൃഷ്ണന്‍ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റര്‍ വൈസ് പ്രസിഡന്റായും പുല്ലൂര്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണന്‍ നായര്‍ക്കുശേഷം ശ്രീ. വി.രാഘവന്‍ നായര്‍ പുതിയ മാനേജരായി. 1962 ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍ മാനേജരായി 8,9 ക്ലാസ്സുകള്‍ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. ശ്രീ.വസന്തഷേണായി മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാനധ്യാപകന്‍ . 1964 ല്‍ പുല്ലൂര്‍ പ്രദേശത്തെ ആദ്യ പത്താം തരം ബാച്ച് ഉദയനഗറില്‍ നിന്നും പുറത്തിറങ്ങി. 1985 ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍ സ്ഥാപനം കോഴിക്കോട് രൂപതയ്ക്ക് കൈമാറി.
പിന്നീട് രൂപത വിഭജിക്കപ്പെട്ടപ്പോള്‍ സ്കൂള്‍ ഇന്നത്തെ മാനേജ്മെന്റായ കണ്ണൂര്‍ രൂപതയുടെ കൈയില്‍ വന്നു. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീര്‍ന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികള്‍ക്കായി ഇന്നും നിലകൊള്ളുന്നു. കുറേ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100 % വിജയമാണ് സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16 അധ്യയനവര്‍ഷത്തിലെ SSLC പരീക്ഷയില്‍ ഗ്രേഡിംഗ് അടിസിഥാനത്തില്‍ ബേക്കല്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും കാസറഗോഡ് റവന്യു ജില്ലയില്‍ 13 - ാം സ്ഥാനവും കൈവരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.

No comments:

Post a Comment