Flash News

*** School re-opens today ** ** ***

Monday 19 June 2017

ചിങ്ങം ഒന്ന് --കര്‍ഷകദിനം

പത്താം തരത്തിലെ കുട്ടികള്‍ക്ക് കുത്തിവെയ്പ് എടുത്തപ്പോള്‍...



ചിങ്ങം ഒന്ന് --കര്‍ഷകദിനം
പുല്ലൂര്‍ പെരിയപഞ്ചായത്തിലെ മികച്ച കര്‍ഷകരില്‍ ഒരാളായ ശ്രീ ഗംഗാധരന്‍ നായര്‍ അവര്‍കളെ ആദരിച്ചപ്പോള്‍.








PHC പെരിയയില്‍ വെച്ച് നടന്ന ആരോഗ്യ ക്വിസ് മത്സരത്തില്‍ വിജയികളായ മാനസയ്കും അരുണിമയ്കും സ്കൂളിന്റെ അഭിനന്ദങ്ങള്‍

 


 
കൗണ്‍സിലിംഗ് ക്ളാസ്സ്


ഉദയനഗര്‍ ഹൈസ്കൂളില്‍ മാതാപിതാക്കള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സ്

21-7-2017 വെള്ളിയാഴ്ച ഉച്ചയ്ക് 2.30 ന് നടത്തപ്പെട്ടു.തലശ്ശേരി

സെന്‍ ജോസഫ് ഹയര്‍സെക്കണ്ടറി സ്കൂള്‍ റിട്ടേര്‍ഡ് പ്രിന്‍സിപ്പില്‍

ശ്രീ മാര്‍ക്കോസ് മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.






ഈ അധ്യയന വര്‍ഷത്തെ 2ാമത്തെ ക്ലാസ് പി  ടി എ 21-7-2017ന് വെള്ളിയാഴ്ച
ഉച്ചയ്ക് 1.30 ന് നടത്തപ്പെട്ടു.





















ജനറല്‍ ബോഡി യോഗം
23-6-2017വെള്ളിയാഴ്ച ഉച്ചയ്ക് 2.30ന് ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗം ശ്രീ.ശ്രീധരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ശ്രീമതി ബിന്ദു ടീച്ചര്‍ സ്വാഗതപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ രാജു മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരണവും കണക്ക് അവതരണവും നടത്തി.ഫാ.ജോസഫ് വള്ളിക്കുന്നേന്‍ ശ്രീമതി ഓമനകൃഷ്ണന്‍ ശ്രീമതി ജാക്വുലിന്‍ ടീച്ചര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.ശ്രീമതി ഷൈനി ടീച്ചര്‍ നന്ദി അര്‍പ്പിച്ചു. ചടങ്ങില്‍ കൂടുതല്‍ രക്ഷിതാക്കള്‍ പങ്കെടുത്തത് വളരെ സന്തോഷമുളളകാര്യം തന്നെയാണ്.

പുതിയ പി ടി എ പ്രസിഡന്റായി നാരായണന്‍ മാടിക്കാല്‍ ചാര്‍ജ് എടുത്തു.




SSLC MARCH 2017-18


FULL A+ STUDENTS






9 A+ STUDENTS








വായനാവാരം

 
ഉദയനഗര്‍ ഹൈസ് കൂളില്‍ വായനാവാരം ഹെഡ് മാസ് റ്റര്‍ ശ്രീ. രാജു മാസ് റ്റര്‍
ഉദ് ഘാടനം ചെയ്തു. കുട്ടികള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ചു.







പ്രവേശനോല്‍സവം
പ്രവേശനോല്‍സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. PTA പ്രസിഡന്റ്
ശ്രീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.മധുരവിതരണം നടത്തി.



 
ഉദയനഗര്‍ ഹൈസ് കൂള്‍ SSLC MARCH 2017 ലെ ഗ്രേഡ് അനാലാസിസില്‍ കാസര്‍ഗോഡ്
ജില്ലയില്‍ 6-ാ൦ സ്ഥാനം കരസ്ഥമാക്കി . ബേക്കല്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും
കരസ്ഥമാക്കി.


 

Thursday 9 February 2017

KAVITHA


 
3/2/2017 വെള്ളിയാഴ്ച്ച സ്കൂളൂകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.








ഉദയനഗര്‍ ഹൈ സ്കുളില്‍ 9ാം തരത്തില്‍ പഠിക്കുന്ന അനുശ്രി.എ യുടെ ആദ്യ കവിതാ സമാഹാരം ഒളിഞ്ഞുനോട്ടം 14‌‌/1/2017 ശനിയാഴ്ച്ച പ്രശസ്ത കവി ദിവാകരന്‍ വി‍ഷ്ണുമംഗലം പ്രകാശനം ചെയ്തു. ശ്രീ‍.ബിജു കാ‍ഞ്ഞങ്ങാട് പുസ്തകം ഏറ്റുവാങ്ങി.




Wednesday 14 December 2016


ഉദയനഗര്‍ ഹൈസ്കൂള്‍ പുല്ലൂര്‍  


 
കാസറഗോഡ് ജില്ലയില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂള്‍ അരനൂറ്റാണ്ടായി ഒരു നാടിന്റെ സമഗ്ര പുരോഗതിയുടെ ഹൃദയ സ്പന്ദനമായി നിലകൊള്ളുന്ന വിദ്യാലയമാണ്. 1953 ല്‍ അഡ്വ. പി കൃഷ്ണന്‍ പ്രസിഡന്റായും ശ്രീ.വസന്തഷേണായി മാസ്റ്റര്‍ വൈസ് പ്രസിഡന്റായും പുല്ലൂര്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ എന്ന സൊസൈറ്റി രൂപീകരിച്ചു. അഡ്വ. പി കൃഷ്ണന്‍ നായര്‍ക്കുശേഷം ശ്രീ. വി.രാഘവന്‍ നായര്‍ പുതിയ മാനേജരായി. 1962 ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍ മാനേജരായി 8,9 ക്ലാസ്സുകള്‍ ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ ആദ്യ ബാച്ച് തുടങ്ങി. ശ്രീ.വസന്തഷേണായി മാസ്റ്റര്‍ ആയിരുന്നു ആദ്യ പ്രധാനധ്യാപകന്‍ . 1964 ല്‍ പുല്ലൂര്‍ പ്രദേശത്തെ ആദ്യ പത്താം തരം ബാച്ച് ഉദയനഗറില്‍ നിന്നും പുറത്തിറങ്ങി. 1985 ല്‍ ശ്രീ. വിഷ്ണു വാഴുന്നവര്‍ സ്ഥാപനം കോഴിക്കോട് രൂപതയ്ക്ക് കൈമാറി.
പിന്നീട് രൂപത വിഭജിക്കപ്പെട്ടപ്പോള്‍ സ്കൂള്‍ ഇന്നത്തെ മാനേജ്മെന്റായ കണ്ണൂര്‍ രൂപതയുടെ കൈയില്‍ വന്നു. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീര്‍ന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികള്‍ക്കായി ഇന്നും നിലകൊള്ളുന്നു. കുറേ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍ 100 % വിജയമാണ് സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16 അധ്യയനവര്‍ഷത്തിലെ SSLC പരീക്ഷയില്‍ ഗ്രേഡിംഗ് അടിസിഥാനത്തില്‍ ബേക്കല്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും കാസറഗോഡ് റവന്യു ജില്ലയില്‍ 13 - ാം സ്ഥാനവും കൈവരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.

Thursday 18 August 2016

ചിങ്ങം - 1 കര്‍ഷകദിനം.


ചിങ്ങം - 1 കര്‍ഷകദിനം.
 
ഉദയനഗര്‍ ഹൈസ്കൂളില്‍ കര്‍ഷകദിനം ആചരിച്ചു. പി.ടി.എ പ്രസിഡന്‍റിന്റ ശ്രീ ശ്രീധരന്‍ നമ്പ്യാറിന്റ
അധ്യക്ഷതയില്‍‌ യോഗം ചേര്‍ന്നു. യുവകര്‍ഷകന്‍ സുരേഷ് ബാബു എക്കാലിനെ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം കാര്‍ഷികവൃത്തിയുടെ മേന്മകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. സ്കൂളിനു വേണ്ടി കൃഷിയുമായി ബന്ധപ്പെട്ട് എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്നു വാഗ്ദാനം നല്‍കി.










സ്വാതന്ത്ര്യദിനം

15/8/2016 സ്വാതന്ത്ര്യദിനം സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. PTA പ്രസിഡന്റ് ശ്രീ : ശ്രീധരന്‍ നമ്പ്യാര്‍ പതാകയുയര്‍ത്തുകയും , സ്വാതന്ത്ര്യദിനസന്ദേ‍ശം നല്‍കുകയും ചെയ്തു.
Ward Member ശ്രീ :സന്തോ‍‍ഷ് അവര്‍കള്‍ ,
MPTAപ്രസിഡന്റ് ശ്രീമതി :ഓമന.പി ,
PTA Wise പ്രസിഡന്റ് ശ്രീ :ബാലകൃഷ്ണന്‍ അവര്‍കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
8,9 ക്ലാസിലെ കുട്ടികളുടെ ദേശഭക്തി ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസ്സടിസ്ഥാനത്തില്‍ ദേശീയഗാനമത്സരം നടന്നു








 
വിജയികള്‍
1 prize – 8.A
2 prize – 10.A & 10.B
3 prize - 9.A



സോഷ്യല്‍ സയന്‍സ് ക്വിസ് - വിജയികള്‍
1 prize – നന്ദന.എം
2 prize - അനുശ്രീ
3 prize – മേഘന. എസ് . എം
ഹിരോഷിമ – നാഗസാക്കി പതിപ്പ്  
- വിജയികള്‍
1 prize - 9.A
2 prize - 10.B
3 prize - 9.B



ഓഗസ്റ്റ് 10—വിരനിര്‍മാര്‍ജന ദിവസം

ഹെഡ്മാസ്ററര്‍ സ്കൂളില്‍ വിരയുടെ ഗുളിക വിതരണം ചെയ്തു.






ചാന്രദിനപതിപ്പ് മത്സരം

First Price : 8 B
Second Price :10 A
Third Price :10 B



29/7/2015 നു ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ . എം.വി പദ്മനാഭന്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. corparate manager fr. Clarance paliyath യോഗം ഉദ്ഘാടനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയും ചെയ്തു. 2016 SS C പരീക്ഷയില്‍ ഉന്നതവിജയം
നേടിയവരേയും, 8,9 പരീക്ഷയില്‍ ഉന്നതവിജയം നേടിയവരേയും യോഗം ആദരിച്ചു. കൂടാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 3- ാം റാങ്ക് നേടിയ കൃഷ്ണേന്ദുവിനേയും യോഗം ആദരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ. രാജു മാസ്റ്റര്‍ കഴി‍ഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുകയും ചെയ്തു. ബിന്ദു ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
പുതിയ EXECUTIVE MEMBERS നെ യോഗം തെരഞ്ഞെടുത്തു.
PTA PRESIDENT : M. SREEDHARAN .NAMBIAR

MPTA PRESIDENT : OMANA.P






സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ്സ്മത്സരത്തില്‍ 1, 2, 3 സ്ഥാനം ലഭിച്ച
നന്ദന.എം , അനുശ്രി., മേഘന.എസ്.എം. , എന്നിവര്‍ക്കുളള സമ്മാനദാനവും നടന്നു.


Friday 10 June 2016

ജൂണ്‍ 5--പരിസ്ഥിതി ദിനം

 
            വായനാവാരം

ഉദയനഗര്‍ ഹൈസ്ക്കൂളില്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു മലയാളിയെ വായന ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാനായ p n പണിക്കരുടെ ചരമദിനമായ
ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്ററര്‍ വിദ്യാര്‍ത്ഥികളെ ഉദ്ബോദിപ്പിച്ചു .




കണ്ണൂര്‍ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായ ഉദയനഗര്‍ ഹൈസ്കൂള്‍ പുല്ലൂരില്‍ 2015-16 അധ്യയനവര്‍ഷത്തിലും തുടര്‍ച്ചയായ 100% വിജയം കൈവരിക്കാന്‍ സാധിച്ചു. 6 വിദ്യാര്‍ത്ഥികള്‍മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി.

VishnuPrasad.P, Jibin Vinod P.V , Vaishnav.P, Rakhi.K.R, Soorya.K.V, SruthiRaj .A.K







ജൂണ്‍ 5--പരിസ്ഥിതി ദിനം



പകര്‍ച്ച വ്യാധി നിയന്ത്രണത്തോടനുബന്ധിച്ച് 2.6.2016 ന് സ്കൂളില്‍ അസംബ്ലി ചേരുകയും, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രതിജ്‍ഞ എടുക്കുകയും, കുട്ടികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂളിന്റെ പരിസരപ്രദേശങ്ങള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് വൃത്തിയാക്കുകയും, ചെയ്തു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിലൂടെ നമ്മുടെ തന്നെ ആരോഗ്യം വീണ്ടെടുക്കാം എന്ന സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും തീരുമാനിച്ചു