ക്ലാസ് പി.ടി.എ
19-6-15 ന് 3 മണിക്ക് എല്ലാ ക്ലാസിന്റേയും പ്രഥമ ക്ലാസ് പി.ടി.എ യോഗം വിളിച്ച് കൂട്ടി.തദവസരത്തില്‍ അടച്ചടക്കത്തോടെയുള്ള വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്‍ സംസാരിച്ചു. കൂടാതെ സ്ക്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും കൃത്യമായി യൂണിഫോം ധരിച്ച് വരേണ്ടതും കൃത്യമായി ടൈം ടേബിള്‍ അനുസരിച്ച് പഠിക്കേണ്ടതും ചര്‍ച്ചചെയ്തു.സ്ക്കൂളില്‍ കുട്ടികള്‍ക്കാവിശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനും തീരുമാനിച്ചു.
22-6-15 ന് വ്യത്യസ്തതരം പാമ്പുകളെ കുറിച്ചും പാമ്പുകള്‍ കടിക്കുമ്പോള്‍ എടുക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും ഏഴിലോടുള്ള പവിത്രന്‍ എന്നവര്‍ ക്ലാസ് എടുത്തു.വിവിധ തരം പാമ്പുകളെ പ്രദര്‍ശിപ്പിച്ചത് കുട്ടികളില്‍ കൗതുകമുണ്ടാക്കി.
No comments:
Post a Comment