Flash News

*** School re-opens today ** ** ***

Thursday, 18 June 2015

പ്രവേശനോത്സവം


പ്രവേശനോത്സവം

1.6.2015 ന് 12.30 മണിക്ക് ചേര്‍ന്ന യോഗത്തില്‍ പ്രവേശനോത്സവത്തിനായി 8 -ലെ എല്ലാ കുട്ടികളും വരികയും ചെയ്തു.പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ സ്വാഗതഭാഷണം നടത്തിയത് ബിന്ദു ടീച്ചറാണ് .
ഫാ.ജോസഫ് വള്ളിക്കുന്നേല്‍ ദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.
ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചത് വാര്‍ഡ് മെമ്പറായ ശ്രീമതി.എം ഷൈലജയും മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.യമുനയും ആണ്.ജാക്വിലിന്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് 8 -ലെ കുട്ടികള്‍ക്കും മറ്റ് ക്ലാസിലെ കുട്ടികള്‍ക്കും ലഡു വിതരണം നടത്തി.


പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്ക്കൂളില്‍
ലോകപരിസ്ഥിതി ദിനം ആചരിച്ചു.


അനുദിനം വര്‍ദ്ധിച്ചു വരുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ പശ്ചാതലത്തില്‍ ഭൂമിയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമുള്ള ഏതൊരറിവും നിസാരമല്ല.ഏറ്റവും കൂടുതല്‍ അത് ആവിശ്യമാകുന്നത് പുതിയ തലമുറയ്ക്ക് തന്നെയാണ്. ഉദയനഗര്‍ ഹൈസ്ക്കൂള്‍ പരിസ്ഥിതി ക്ലബ്ബ് നിരവധി പരിസ്ഥിതി സൗഹാര്‍ദ്ദ/ബോധവത്ക്കരണ പരിപാടികള്‍ ഏറ്റെടുത്ത് നടത്താറുണ്ട്.ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി 2015 ജൂണ്‍ 5 ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ.മുരളീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍
പരിസ്ഥിതി സെമിനാറും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.വൃക്ഷതൈകള്‍ നട്ടും,പരിസ്ഥിതി സംബന്ധമായ കലാപരിപാടികള്‍ അവതരിപ്പിച്ചും,സ്കിറ്റ്,ഉപന്യാസമത്സരം,പതിപ്പ് തയ്യാറാക്കല്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടത്തിയും ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയുണ്ടായി



 

No comments:

Post a Comment