സ്ക്കൂളിന്റെ ചരിത്രം
50 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ഒരു വിദ്യാലയത്തിന്റെ ഇടനാഴികകളിലൂടെ...........
ഒരു നാടിന്റെ ചരിത്രത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത സ്ഥാനമാണ് വിദ്യാലയങ്ങള്‍ക്കുള്ളത്. ദേശത്തിനകത്തും പുറത്തുമായി ജീവിതത്തിന്റെ വിവിധ തുറകളില്‍ കഴിയുന്ന എത്രയോപേരുടെ ഓര്‍മ്മകളൊക്കെയും തുടങ്ങുന്നത് വിദ്യാലയത്തെ ചുറ്റിപ്പറ്റിയായിരിക്കും. നാടിന്റെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലയില്‍ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളില്‍ ഇതിനുള്ള പ്രാധാന്യവും വിവരണാതീതമാണ്.
പുല്ലൂരിന്റെ വിദ്യാഭ്യാസ ചരിത്രം ഉല്‍പദിഷ്ണുക്കളായ ഒരുകൂട്ടമാളുകള്‍ പ്രതിഭലേച്ഛയില്ലാതെ നടത്തിയ ഒരു സംരംഭപ്രവര്‍ത്തനത്തിലാരംഭിക്കുന്നതാണ്. സ്വാതന്ത്രാനന്തര കാലത്തിലെ കലങ്ങി മറിഞ്ഞ അന്തരീക്ഷത്തിന് ഒരയവ് വന്ന കാലത്ത് 1953 ലാണ് അഡ്വ.പി.കൃഷ്ണന്‍ പ്രസിഡണ്ടും വസന്തഷേണായി വൈസ് പ്രസിഡണ്ടുമായ പുല്ലൂര്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ എന്ന പുല്ലൂര്‍ സൊസൈറ്റിയുടെ രൂപീകരണം നടന്നത്. പുല്ലൂരിലും പരിസര പ്രദേശങ്ങളിലും നടന്നെത്താന്‍ പറ്റുന്ന അകലങ്ങളില്‍ ഒരു വിദ്യാലയം പോലുമില്ലാതിരുന്ന അക്കാലത്ത് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പുല്ലൂരില്‍ ഒരു എലിമെന്ററി സ്ക്കൂളിന്റെ പ്രവര്‍ത്തനമാരംഭിച്ചു.1953 മുതല്‍ 1956 വരെ എലിമെന്ററി സ്കൂളായി തുടര്‍ന്ന സ്ഥാപനം 1957 ല്‍ പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്ക്കൂളായി മാറി.
1962 ലാണ് 8,9 ക്ലാസുകള്‍ ആരംഭിക്കുന്നത്. പല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ നടന്നിരുന്ന ക്ലാസുകള്‍ മറ്റ് സ്ഥലസൗകര്യങ്ങളില്ലാത്തതിനാല്‍ അവിടെ തന്നെ തുടര്‍ന്നു.1964 ല്‍ ഉദയനഗര്‍ ഹൈസ്ക്കൂളിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത് പുല്ലൂരില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കൊടവലം റോഡില്‍ മുകുന്ദ പ്രഭുവും രാജേന്ദ്ര പ്രഭുവും നല്‍കിയ 4.60 ഏക്കര്‍ സ്ഥലത്താണ് നാട്ടിലെ ആദ്യത്തെ ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍.സി.ക്കാര്‍ അങ്ങനെ 1964 ല്‍ പുറത്തിറങ്ങി.
No comments:
Post a Comment