Flash News
Thursday, 5 November 2015
Friday, 4 September 2015
Thursday, 3 September 2015
Sunday, 16 August 2015
Wednesday, 8 July 2015
hiroshima
ഉദയനഗര്‍ ഹൈസ്ക്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 22-7-15 ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുത്തിവെയ്പ്പ് നടത്തി.
.
7-7-15 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂള്‍ ജനറല്‍ യോഗം ചേരുകയുണ്ടായി.യോഗത്തില്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവാ.ഫാ.ക്ലാരന്‍സ് പാലിയത്ത് മുഖ്യ അതിഥിയായിരുന്നു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ തഥവസരത്തില്‍ ആദരിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. കൂടാതെ 8,9 ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ നവ്യാ.എം,വിഷ്ണുപ്രസാദ് എന്നിവര്‍ക്കു ക്യാഷ് അവാര്‍ഡും നല്‍കി.
പി.ടി.എ പ്രസിഡന്റ് : ശ്രീ.എം.വി.പത്മനാഭന്‍
മദര്‍ പി.ടി.എ പ്രസിഡന്റ് :ശ്രീമതി.യമുന.കെ
SSLC യില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ കുട്ടികള്‍
SSLC യില്‍ 9 വിഷയങ്ങള്‍ക്കും A+ നേടിയ കുട്ടികള്‍
27-6-15 ന് ലഹരിവിരുദ്ധദിനം ആചരിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.രാജീവന്‍ സാര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
29-6-15 ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.രാജീവന്‍ സാര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് ക്വിസ് നടത്തി.
വിജയികള്‍
1.ശ്രീരാഗ്.പി. വി (9.B) & അക്ഷയ.പി. വി (8.B)
2.അശ്വതി (8 )
ജൂണ്‍ 19 ന് സ്ക്കൂളില്‍ വായനാവാരം ഉദ്ഘാടനം ചെയ്തു.തദവത്സരത്തില്‍ ഹെഡ്മാസ്റ്റര്‍ തന്റെ അദ്ധ്യക്ഷഭാഷണത്തില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.പ്രമോദ് മാസ്റ്റര്‍,ശ്രീമതി.ഷൈലജ
(വാര്‍ഡ് മെമ്പര്‍) പത്മനാഭന്‍ എം.വി (പി.ടി.എ പ്രസിഡന്റ്) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
Friday, 26 June 2015
ക്ലാസ് പി.ടി.എ
ക്ലാസ് പി.ടി.എ
19-6-15 ന് 3 മണിക്ക് എല്ലാ ക്ലാസിന്റേയും പ്രഥമ ക്ലാസ് പി.ടി.എ യോഗം വിളിച്ച് കൂട്ടി.തദവസരത്തില്‍ അടച്ചടക്കത്തോടെയുള്ള വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്‍ സംസാരിച്ചു. കൂടാതെ സ്ക്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും കൃത്യമായി യൂണിഫോം ധരിച്ച് വരേണ്ടതും കൃത്യമായി ടൈം ടേബിള്‍ അനുസരിച്ച് പഠിക്കേണ്ടതും ചര്‍ച്ചചെയ്തു.സ്ക്കൂളില്‍ കുട്ടികള്‍ക്കാവിശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനും തീരുമാനിച്ചു.
22-6-15 ന് വ്യത്യസ്തതരം പാമ്പുകളെ കുറിച്ചും പാമ്പുകള്‍ കടിക്കുമ്പോള്‍ എടുക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും ഏഴിലോടുള്ള പവിത്രന്‍ എന്നവര്‍ ക്ലാസ് എടുത്തു.വിവിധ തരം പാമ്പുകളെ പ്രദര്‍ശിപ്പിച്ചത് കുട്ടികളില്‍ കൗതുകമുണ്ടാക്കി.
Thursday, 18 June 2015
പ്രവേശനോത്സവം
പ്രവേശനോത്സവം
1.6.2015 ന് 12.30
മണിക്ക് ചേര്‍ന്ന
യോഗത്തില്‍ പ്രവേശനോത്സവത്തിനായി
8 -ലെ എല്ലാ
കുട്ടികളും വരികയും ചെയ്തു.പി.ടി.എ
പ്രസിഡന്റ് അധ്യക്ഷനായ
യോഗത്തില്‍ സ്വാഗതഭാഷണം
നടത്തിയത് ബിന്ദു ടീച്ചറാണ്
.
ഫാ.ജോസഫ്
വള്ളിക്കുന്നേല്‍
ദീപം തെളിച്ച് പ്രവേശനോത്സവം
ഉദ്ഘാടനം നടത്തി.
ആശംസകള്‍
അര്‍പ്പിച്ച് സംസാരിച്ചത്
വാര്‍ഡ് മെമ്പറായ ശ്രീമതി.എം
ഷൈലജയും മദര്‍ പി.ടി.എ
പ്രസിഡന്റ് ശ്രീമതി.യമുനയും
ആണ്.ജാക്വിലിന്‍
നന്ദി പറഞ്ഞു.തുടര്‍ന്ന്
8 -ലെ
കുട്ടികള്‍ക്കും മറ്റ്
ക്ലാസിലെ കുട്ടികള്‍ക്കും
ലഡു വിതരണം നടത്തി.
പുല്ലൂര്‍
ഉദയനഗര്‍ ഹൈസ്ക്കൂളില്‍
ലോകപരിസ്ഥിതി
ദിനം ആചരിച്ചു.
അനുദിനം
വര്‍ദ്ധിച്ചു വരുന്ന പാരിസ്ഥിതിക
പ്രത്യാഘാതങ്ങളുടെ പശ്ചാതലത്തില്‍
ഭൂമിയെ കുറിച്ചും പരിസ്ഥിതിയെ
കുറിച്ചുമുള്ള ഏതൊരറിവും
നിസാരമല്ല.ഏറ്റവും
കൂടുതല്‍ അത് ആവിശ്യമാകുന്നത്
പുതിയ തലമുറയ്ക്ക് തന്നെയാണ്.
ഉദയനഗര്‍ ഹൈസ്ക്കൂള്‍
പരിസ്ഥിതി ക്ലബ്ബ് നിരവധി
പരിസ്ഥിതി സൗഹാര്‍ദ്ദ/ബോധവത്ക്കരണ
പരിപാടികള്‍ ഏറ്റെടുത്ത്
നടത്താറുണ്ട്.ലോക
പരിസ്ഥിതി ദിനാചരണ ഭാഗമായി
2015 ജൂണ്‍ 5
ന് പ്രമുഖ പരിസ്ഥിതി
പ്രവര്‍ത്തകനായ ശ്രീ.മുരളീധരന്‍
മാസ്റ്ററുടെ നേതൃത്വത്തില്‍
പരിസ്ഥിതി
സെമിനാറും ബോധവല്‍ക്കരണ
ക്ലാസും സംഘടിപ്പിച്ചു.വൃക്ഷതൈകള്‍
നട്ടും,പരിസ്ഥിതി
സംബന്ധമായ കലാപരിപാടികള്‍
അവതരിപ്പിച്ചും,സ്കിറ്റ്,ഉപന്യാസമത്സരം,പതിപ്പ്
തയ്യാറാക്കല്‍ തുടങ്ങിയ
വ്യത്യസ്ത പരിപാടികള്‍
നടത്തിയും ദിനത്തിന്റെ
പ്രാധാന്യം കുട്ടികളിലെത്തിക്കുകയുണ്ടായി.
Friday, 6 February 2015
സുവര്‍ണ ജൂബിലി സമ്മേളനം
ഉദയനഗര്‍
ഹൈസ്ക്കൂളില്‍ സുവര്‍ണ ജൂബിലി
സമ്മേളനം ഫെബ്രുവരി 1
ഞായറാഴ്ച്ച
സമുചിതമായി ആഘോഷിച്ചു.ഉച്ചയ്ക്ക്
2 മണിക്ക്
ഗുരുവന്ദനവും വൈകിട്ട് 5
മണിക്ക്
സാസ്ക്കാരിക സമ്മേളനവും
നടന്നു.കണ്ണൂര്‍
രൂപതാ ബിഷപ്പ്
Rt.റവ.
ഡോ.അലക്സ്
വടക്കുംതല ഉദ്ഘാടനം ചെയ്തു.
വിശിഷ്ട
വ്യക്തികളുടെ സാന്നിധ്യംസമ്മേളനത്തിന്
മാറ്റുകൂട്ടി.
Subscribe to:
Posts (Atom)