Flash News

*** School re-opens today ** ** ***

Tuesday, 19 August 2014

ഉദയനഗര്‍ ഹൈസ്ക്കൂളില്‍ നെല്ലി തൈ വെച്ച് പിടിപ്പിക്കലിന്റെ ഭാഗമായി, OISCA ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ശ്രീ. മുഹമ്മദ് ( കുമ്പള ചാപ്റ്റര്‍) നെല്ലി തൈ നടുന്നു.

Monday, 18 August 2014

വാക്സിനേഷന്‍


 
വാക്സിനേഷന്‍
കേരള സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ CHC പെരിയയുടെ നേതൃത്വത്തില്‍ ആഗസ്ത് 18 ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് 10-ാം ക്ലാസിലെ കുട്ടികള്‍ക്ക് TT വാക്സിനും ,9ലെ പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ വാക്സിനും നല്‍കി. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഈശ്വരന്‍ നായക്,പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗൗരി.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന്‍.പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു


 




  കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിയില്‍

Friday, 15 August 2014

സ്വാതന്ത്ര്യദിനം


ഭാരതം സ്വാതന്ത്ര്യത്തിന്റെ 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സ്ക്കൂളില്‍ രാവിലെ 9:30 ന് ഹെഡ്മാസ്റ്റര്‍ ശ്രീ.ബെന്നി ഫ്രാന്‍സിസ് അവര്‍കള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ജംഗ്ഷന്‍ വരെ റാലി നടത്തുകയുണ്ടായി. അതിനെ തുടര്‍ന്ന് 10:30 ന് പൊതുസമ്മേളനംനടന്നു.പി.‍ടി.എപ്രസിഡണ്ട് ശ്രീ. എം. വി പത്മനാഭന്‍ സ്വാഗതഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ.ബെന്നി ഫ്രാന്‍സിസ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് 10ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി. എം.ഷൈലജ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു. മധുരപലഹാര വിതരണവും നടന്നു.








കൂടുതല്‍ ചിത്രങ്ങള്‍ Gallery ല്‍.

Monday, 4 August 2014

ചെസ് മല്‍സരം





സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 5 ന് പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെസ് മല്‍സരം പൂര്‍വ്വവിദ്യാര്‍ത്ഥിയും കണ്ണൂര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ C I യുമായ ശ്രീ ഉത്തംദാസ് അവര്‍കള്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബെന്നി ഫ്രാന്‍സിസ് അവര്‍കള്‍ സ്വാഗതഭാഷണം നടത്തി. PTA പ്രസിഡണ്ടായ ശ്രീ എം.വി പത്മനാഭന്‍ അദ്ധ്യക്ഷഭാഷണം നടത്തി.





 











തുടര്‍ച്ചയായി അഞ്ചാം തവണയും PTA പ്രസിഡണ്ടായി ശ്രീ എം.വി പത്മനാഭനെ തിരഞ്ഞെടുത്തു.



സ്ക്കൂള്‍ ജനറല്‍ബോഡി യോഗം 10/7/2014 ന് 2 മണിക്ക് ചേരുകയുണ്ടായി.